ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെ ഖത്തർ എയർവേയ്സ് പരിമിതമായ സർവീസുകൾ നടത്തുന്നു. നിലവിൽ ഖത്തർ വ്യോമാതിർത്തി താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെങ്കിലും, കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായാണ് ഈ തീരുമാനം.ദോഹയിലേക്കുള്ള വിമാനങ്ങൾ (മാർച്ച് 9, തിങ്കൾ): ലണ്ടൻ (LHR), ആംസ്റ്റർഡാം (AMS), ബെർലിൻ (BER), ഫ്രാങ്ക്ഫർട്ട് (FRA), സൂറിച്ച് (ZRH), മസ്കറ്റ് (MCT) എന്നീ നഗരങ്ങളിൽ നിന്ന് ദോഹയിലേക്ക് വിമാനങ്ങൾ ഉണ്ടാകും.
ദോഹ ലക്ഷ്യസ്ഥാനമായ (Final Destination) യാത്രക്കാർക്ക് മാത്രമാണ് ഈ വിമാനങ്ങളിൽ അനുമതിയുള്ളത്.ദോഹയിൽ നിന്ന് ലണ്ടൻ, ആംസ്റ്റർഡാം, ബെർലിൻ, ഫ്രാങ്ക്ഫർട്ട്, സൂറിച്ച് എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുകൾ ഇന്ന് നടത്തിയിട്ടുണ്ട്. ......
തിരുവനന്തപുരം: പ്രമുഖ കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല രചിച്ച ‘നിയോഗം’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു. മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് മാർച്ച് 9, തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ഹോട്ടൽ ഡിമോറയിൽ വെച്ച് നടക്കും.
മലയാള സാഹിത്യത്തിലെയും സാംസ്കാരിക രംഗത്തെയും പ്രമുഖർ ചടങ്ങിൽ അണിനിരക്കും. ......
കൊച്ചി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ ശ്രദ്ധേയമായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമം ശക്തമാക്കി ബിജെപി. എൻഡിഎ സ്ഥാനാർത്ഥിയായി സെലിബ്രിറ്റിയെ രംഗത്തിറക്കാനുള്ള സാധ്യതയാണ് പാർട്ടി പരിശോധിക്കുന്നത്. ......
മമ്മൂട്ടിയുടെ വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ വിശദീകരണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടി തന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കൺസേൺ വ്യക്തിപരമായി അപമാനിക്കുന്ന നിലയിൽ ചില മാധ്യമങ്ങളും വലത് സൈബർ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം ഈ നിലയിൽ വഷളാക്കിയത് എന്നാണ് റഫീഖ് വ്യക്തമാക്കുന്നത്. ......
ദോഹ:ശനിയാഴ്ച ഖത്തറിന് നേരെ ഉണ്ടായ പത്തോളം ബാലസ്റ്റിക് മിസൈലുകളെയും രണ്ട് ക്രൂയിസ് മിസൈലുകളെയും ഖത്തർ സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറ് ബാലസ്റ്റിക് മിസൈലുകൾ ലക്ഷ്യസ്ഥാനത്തെത്തും മുൻപേ തകർത്തു. ......
ദോഹ:ഖത്തറിൽ വരും മണിക്കൂറുകളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥ കടൽയാത്രകളെയും ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ......
കോഴിക്കോട്: സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ‘ഒരു രൂപ നോട്ട് കൊണ്ടുവരൂ, സൗജന്യ സമ്മാനം നേടൂ’ എന്ന ഓഫർ കട ഉദ്ഘാടന ദിവസം വലിയ തിരക്കിനും സംഘർഷാവസ്ഥക്കും ഇടയാക്കി. സംഭവത്തെ തുടർന്ന് കടയുടമക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വൈക്കം മുഹമ്മദ് ബഷീർ റോഡിലെ പുതിയ കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ഈ ഓഫർ പ്രഖ്യാപിച്ചത്. ......
ധാക്ക: ഇന്ധനവിതരണത്തിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷൻ. അമേരിക്ക, ഇസ്രയേൽ - ഇറാൻ സംർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലാണ് നടപടി. ......